ബ്ലോക്ക്തല പരിശീലന ക്ലാസ് നടത്തി

വാഴക്കുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പാലിയേറ്റീവ് രോഗികള്‍ക്കുവേണ്ടി പരിശീലന ക്ലാസ് നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷമീര്‍ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്‌ളോക്കിന്റെ കീഴിലുള്ള ആറ് ഗ്രാമ പഞ്ചായത്തിലെയും അംഗ വൈകല്യമുളള ആളുകള്‍ക്കു വേണ്ടിയാണ് പരിശീലനം നടത്തിയത്. ഇവര്‍ക്ക് സോപ്പുപൊടി, സോപ്പ് നിര്‍മാണ പരിശീലനവും സഹായക്കിറ്റ് വിതരണവും നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യന്‍, ബ്ലോക്ക് ആരോഗ്യ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷരായ ബാബു സെയ്താലി, ഫാത്തിമ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ഐ. കൃഷ്ണന്‍കുട്ടി, താജുബി അബ്ദുള്‍ കരീം, മലയിടംതുരുത്ത് കമ്മ്യൂണിററി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനിലാ കുമാരി, ബ്ലോക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *