ബ്രെറ്റ്ലി 2൦-2൦ യില്‍ നിന്ന് വിരമിച്ചു

ഓസ്ട്രേലിയ : ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ്‌ ബൗളര്‍ ബ്രെറ്റ്‌ലി ട്വെന്റി-20ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ബ്രെറ്റ്‌ലി ട്വെന്റി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായാണ്‌ അറിയിച്ചിരിക്കുന്നത്‌.38കാരനായ ബ്രെറ്റ്‌ലി2012ല്‍ ആണ്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്‌. എന്നാല്‍ ബിഗ്‌ ബാഷ്‌ ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തുടര്‍ന്നു. അടുത്ത സീസണ്‍ മുതല്‍ ലീ പുതിയ വേഷത്തിലും ഭാവത്തിലുമാവും ഐപിഎല്ലില്‍ പ്രത്യക്ഷപ്പെടുക. 

Add a Comment

Your email address will not be published. Required fields are marked *