ബോഡോലാന്ഡ് ടെറിറ്റൊരിയാല്‍ കൌണ്‍സില്‍ വോട്ടെടുപ്പ് ; കനത്തസുരക്ഷ

ഗുവാഹത്തി ; ആസാമിലെ ബോഡോ ലാന്ഡ് ടെറിറ്റൊരിയാല്‍ കൌണ്‍സിലിലെ നാല്പതു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു തുടങ്ങി . തീവ്രവാദ ആക്രമണ ഭീഷണി മുന്‍ നിര്‍ത്തി കനത്ത സുരക്ഷ ഒരുക്കി . 2778 ബൂത്തുകള്‍ സജ്ജീകരിച്ചു . കൊക്രജാര്‍ , ചിരാഗ് , ബക്സ , ഉദാല്‍ഗുരി ജില്ലകളില്‍ ആണ് തെരഞ്ഞെടുപ്പു നടക്കുന്നത് . 678ബൂത്തുകള്‍ അതീവ സംഘര്‍ഷ ബാധിതമായും 998 ബൂത്തുകള്‍ സംഘര്‍ഷ ബാധിതമായും പ്രഖ്യാപിച്ചു. ബിജെപി , കൊണ്ഗ്രെസ് ബോഡോലാന്ഡ് പീപ്പിള്‍സ് ഫ്രണ്ട് , ആസാം ഗംഗ പരിഷദ് , പി സി ഡി ആര്‍ , ഇടതു പാര്‍ട്ടികള്‍ എ ഐ യുടി എഫ് എന്നിവര്‍ മത്സര രംഗത്തുണ്ട് . കേന്ദ്ര സേനയെ വിന്യസിച്ചു .

 

 

Add a Comment

Your email address will not be published. Required fields are marked *