ബോക്സറായി സല്മാന്
സല്മാന് ഖാന് ബോക്സറാകുന്നു. യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിലാണ് സല്മാന് ബോക്സറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40 വയസ്സ് പ്രായമുള്ള ഒരു ബോക്സറുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 2016ല്‍ ഈദ് റിലീസിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍.
( രാജി രാമന്‍കുട്ടി )