ബോംബുകള്‍ നിര്‍വീര്യമാക്കി
തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ശ്രീപാദം ക്ഷേത്രക്കുളം വറ്റിക്കുന്നതിന്നിടെ കണ്ടെടുത്ത അഞ്ചു ബോംബുകള്‍ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. കണ്ടെടുത്ത ബോംബുകള്‍ക്ക് 15-20 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ജെ.സുകുമാരപിള്ള ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. ശക്തിയുള്ള ബോംബുകളാണ് എന്ന് കരുതപ്പെട്ടിരുന്നതെങ്കിലും നിര്‍വീര്യമാക്കുന്ന വേളയില്‍ അത്ര ശക്തമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ബോംബുകളല്ലഎന്ന് വ്യക്തമായതായി ബോംബ് സ്ക്വാഡ് അറിയിച്ചതായിസുകുമാരപിള്ള പറഞ്ഞു. കുളത്തിനുള്ളില്‍ നിന്നും ക്ഷേത്രത്തിലേയ്ക്കു കടക്കാന്‍ പ്രത്യേക വാതില്‍ ഉണ്ടെന്നവിവരത്തെ തുടര്‍ന്നായിരുന്നു കുളം വറ്റിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിനുള്ളിലേയ്ക്കു കടക്കാനുള്ള ഒരു കവാടവും ഇവിടെ കണ്ടെത്തി. ബോംബ് ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.