ബീഹാറിലെ കോപ്പിയടി : ‘ഓപ്പന്‍ ബുക്ക്’ പരീക്ഷയെ ന്യായികരിച്ചു ലാലു
പട്ന: ബിഹാരില് പൊതുപരീക്ഷയിൽ വ്യാപകമായി കോപ്പിയടി നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ .ഓപ്പൺ ബുക്ക്’ പരീക്ഷകളെ ന്യായീകരിച്ച് ആർ.ജെ.ഡി തലവനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് രംഗത്തെത്തി.
അവർ പല്ലികളെ പോലെ കെട്ടിടങ്ങളിൽ വലിഞ്ഞു കയറേണ്ട ആവശ്യമില്ലായിരുന്നു. എന്റെ സർക്കാരാണ് ഭരിച്ചിരുന്നതെങ്കിൽ ബുക്ക് നോക്കി എഴുതാൻ അനുവദിക്കുമായിരുന്നു- ലാലു പറഞ്ഞു. പുസ്തകങ്ങൾ നൽകിയാലും അത് ഒരിക്കൽ പോലും വായിച്ചു നോക്കിയിട്ടില്ലാത്ത വിദ്യാർത്ഥിക്ക് പരീക്ഷാ സമയം അവസാനിച്ചാലും ഉത്തരങ്ങൾ കണ്ടെത്തിയെടുക്കാൻ സാധിച്ചെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭാവംരാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ച സാഹചര്യത്തില്‍ പരീക്ഷയിൽ കൃത്രിമം കാണിച്ച 760 വിദ്യാർത്ഥികളെ പുറത്താക്കുകയും ചെയ്തിരുന്നു. എട്ട് പൊലീസുകാരേയും കുട്ടികൾക്ക് ഉത്തരമെഴുതിയ പേപ്പർ കൈമാറിയ ഏഴ് മാതാപിതാക്കളേയും അടക്കം 9൦൦ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.