ബി.ജെ.പി ലോകത്തിലെ ഏറ്റവും വലിയ പാർട്ടി

ദില്ലി : കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സി.പി.സി) യായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി. അവര്‍ക്ക് 8.60 കോടി അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ബിജെപി ആ റെക്കോര്‍ഡ് മറികടന്നിരിക്കുന്നു. ബിജെപിക്ക് ഇപ്പോള്‍ 8.80 കോടി അംഗങ്ങളായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന ഖ്യാതിയും. കഴിഞ്ഞ വർഷം നവംബറിൽ മുതൽ തുടങ്ങിയ അംഗത്വ ക്യാമ്പയിനാണ് ബി.ജെ.പിക്ക് ഇത്രയും അംഗങ്ങളെ നേടിക്കൊടുത്തത്. ഈ മാസം 31ന് ക്യാമ്പയിൻ അവസാനിക്കുമ്പോള്‍ അംഗത്വസംഖ്യ പത്തു കോടിയാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഏപ്രിൽ 3, 4 തീയതികളിൽ നടക്കുന്ന ദേശീയ എക്സിക്യുട്ടീവിൽ വച്ച് പാർട്ടി അധ്യ ക്ഷൻ അമിത് ഷാ അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കും. മാർച്ച് 31ന് അംഗത്വ ക്യാമ്പയിൻ അവസാനിക്കുമെങ്കിലും മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസാം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്യാമ്പ യിൻ തുടർന്നേക്കും. ഇവിടങ്ങളിൽ നിന്ന് കൂടുതൽ പേർ പാർട്ടിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ്. മഹാരാഷ്ട്രയിൽ നിന്നാണ് ബി.ജെ.പി ഏറ്റവും കൂടുതൽ അംഗങ്ങളെ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലും മദ്ധ്യപ്രദേശിലും ബി.ജെ.പിക്ക് 80 ലക്ഷം അംഗങ്ങളുണ്ട്. അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈൽ ഫോണിലെ മിസ്ഡ് കോൾ ക്യാമ്പയിൻ ഏറെ ഫലം ചെയ്തതായും പാർട്ടി നേതൃത്വം കരുതുന്നു. . (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *