ബിസിസിഐയുടെ പുതിയ ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും.

ചെന്നൈ: ബിസിസിഐയുടെ പുതിയ ഭാരവാഹികളെ ഇന്നു തെരഞ്ഞെടുക്കും. ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റാകാനാണു സാധ്യത. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റു സ്ഥാനത്തേക്കു ഡാല്‍മിയ മാത്രമാണു നാമനിര്‍ദേശ പത്രിക നല്‌കിയിട്ടുള്ളത്‌. ബിസിസിഐ മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്കു കിഴക്കന്‍ മേഖലയിലെ ആറ്‌ അസോസിയേഷനുകളുടേയും എന്‍. ശ്രീനിവാസന്‍ പക്ഷത്തിന്റേയും പിന്തുണയുണ്‌ട്‌. അതേസമയം, മറ്റു സ്ഥാനങ്ങളിലേക്കു കടുത്ത മത്സരങ്ങള്‍ നടക്കാനാണു സാധ്യത. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ടി.സി. മാത്യു വൈസ്‌ പ്രസിഡന്റുമാരിലൊരാളായേക്കുമെന്നു സൂചനയുണ്‌ട്‌. വടക്കന്‍ മേഖലയുടെ പ്രതിനിധിയായാണ്‌ അദ്ദേഹം മത്സരിക്കുന്നത്‌.

പ്രസിഡന്റ്‌ പദവിയിലേക്ക്‌ ഓരോഘട്ടവും മേഖല തിരിച്ചാണു നിശ്ചയിക്കുന്നത്‌. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമാണ്‌. ഇതാണു വര്‍ഷങ്ങള്‍ക്കുശേഷം ബിസിസിഐയുടെ ഉന്നതനേതൃത്വത്തിലേക്കു വരാന്‍ ഡാല്‍മിയയ്‌ക്കു തുണയായത്‌. മികച്ച സംഘാടകനായ ഡാല്‍മിയയാണ്‌ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ രൂപീകരണത്തിനു നേതൃത്വം നല്‍കിയത്

Add a Comment

Your email address will not be published. Required fields are marked *