ബിസിനസ് ഗ്രൂപ്പുകള്‍ സംഭാവാന നല്‍കിയത് 157.84 കോടി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; ലോകസഭ തെരഞ്ഞെടുപ്പു വേളയില്‍ ബിജെപിക്ക് ബിസിനസ് ഗ്രൂപ്പുകള്‍ സംഭാവാന നല്‍കിയത് 157.84 കോടി എന്ന് റിപ്പോര്‍ട്ടുകള്‍ . കിട്ടിയ സംഭാവനകളില്‍92 ശതമാനവും 20,000 രൂപയ്‌ക്ക്‌ മുകളില്‍ നല്‍കിയവരാണെന്നും ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതി ഗ്രൂപ്പിന്റെ സത്യ ഇലക്‌ട്രല്‍ ട്രസ്‌റ്റ്‌,സ്‌റ്റര്‍ലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌, കെയ്‌ന്‍ ഇന്ത്യ എന്നിവരാണ്‌ സംഭാവന നല്‍കിയ പ്രമുഖര്‍. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു മിക്ക ഗ്രൂപ്പുകളും സംഭാവന നല്‍കിയത്‌.

772 വ്യക്‌തികളില്‍ നിന്നായി 12.99 കോടി രൂപ ലഭിച്ചതായും ബിജെപി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യ ഇലക്‌ട്രല്‍ ട്രസ്‌റ്റ്‌ 41.37 കോടിയും സ്‌റ്റര്‍ലൈറ്റ്‌ 15 കോടിയും കെയ്‌ന്‍ ഇന്ത്യ 7.50കോടിയുമാണ്‌ സംഭാവന നല്‍കിയത്‌. അതേസമയം, ഇക്കാലയളവില്‍ സത്യ കമ്പനി 36.50 കോടി രൂപ കോണ്‍ഗ്രസിനും നാല്‌ കോടി രൂപ എന്‍സിപിക്കും നല്‍കിയിരുന്നു. 2012-13കാലത്തെ കണക്കുകള്‍ നോക്കുമ്പോള്‍2013-14വര്‍ഷം ബിജെപി,കോണ്‍ഗ്രസ്‌,എന്‍സിപി,സിപിഐ പാര്‍ട്ടികള്‍ക്കായി സംഭാവന ഇനത്തില്‍158ശതമാനം വര്‍ധനയാണ്‌ കാണിക്കുന്നത്‌. ബിജെപിയുടെ സംഭാവന വരവ്‌2012-13ല്‍83.19കോടിയായിരുന്നെങ്കില്‍105ശതമാനം ഉയര്‍ന്ന്‌2013-14ല്‍ ഇത്‌170.86കോടിയായി ഉയര്‍ന്നു.

Add a Comment

Your email address will not be published. Required fields are marked *