ബില്ലിനെതിരായ സമരം തുടരുമെന്ന് ഹസാരെയോടു സോണിയ

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലിന് എതിരായ സമര പരിപാടികളുമായി കൊണ്ഗ്രെസ് മുന്നോട്ടു പോകുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി അണ്ണാ ഹസാരെക്ക് കത്തയച്ചു. പാര്‍ലമെന്റില്‍ ഭുമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കൊണ്ഗ്രെസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അണിനിരന്നു പ്രതിഷേധിച്ചിരുന്നു. എം പിമാര്‍ തെരുവിലിറങ്ങി ബില്ലിനെതിരെ രാഷ്ട്രപതി ഭവന്‍ മാര്ച് നടത്തുകയും രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയും ചെയ്തു . അന്ന ഹസാരെ കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചു ദില്ലിയിലെ രാം ലീല മൈതാനത് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് . ആം ആദ്മി നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു .

Add a Comment

Your email address will not be published. Required fields are marked *