ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ചാവും ഇനിയുള്ള നീക്കങ്ങള്‍ എന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള തീരുമാനം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിയില്‍ അംഗത്വം എടുക്കുന്നത് എപ്പോഴെന്ന് കാര്യത്തില്‍ പാര്‍ട്ടി യുമായി ചേര്‍ന്ന് ആലോചിച്ചു തീരുമാനിക്കും.ഇതു വരെ പാര്‍ട്ടികള്‍ നോക്കാതെ പലരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇനി അങ്ങനെ ചെയ്യില്ല. ബിജെപി നേതാക്കളുടെ തീരുമാനം അനുസരിച്ചാവും ഇനിയുള്ള നീക്കങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *