ബിജെപിയിലെ അംഗത്വം 8 കോടി കവിഞ്ഞു

ദില്ലി:  ബിജെപിയിലെ അംഗത്വം 8 കോടി കവിഞ്ഞതായി ഔദ്യോഗിക പ്രഖ്യാപനം വന്നു .നിലവിലെ കണക്കുകളനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗസംഖ്യ ഉള്ളതില്‍ ആദ്യ സ്ഥാനം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് 8.51 കോടിയാണ് പാർട്ടിയുടെ അംഗബലം. എന്നാൽ ഈ മാസം 31 നുള്ളിൽ തന്നെ ഈ റെക്കോഡ് തിരുത്താനാണ് ബി.ജെ.പിയുടെ ശ്രമം.

എട്ടുകോടി തികച്ചതിന് പ്രവർത്തകർക്കും പുതിയ അംഗങ്ങൾക്കും ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഇന്ന് അഭിനന്ദനമറിയിച്ചു. കൂടാതെ സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ തികച്ചതിന് പാർട്ടിയുടെ രാജസ്ഥാൻ യൂണിറ്റിനും മുഖ്യമന്ത്രി വസുന്ധര രാജെക്കും പ്രത്യേക അഭിനന്ദനവും നല്‍കി .

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ അംഗമായി നവംബർ ഒന്നിനാണ് പാർട്ടിയുടെ ഹൈ ടെക് അംഗത്വ യജ്ഞം ആരംഭിച്ചത്. തുടർന്ന് ടെലിഫോൺ നമ്പർ ഡയൽ ചെയ്തുകൊണ്ട് അമിത് ഷാ രണ്ടാമത്തെ അംഗമായി. ആദ്യമാസം തന്നെ ഒരു കോടി പൂർത്തിയാക്കിയ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മാസാവസാനത്തോടെ വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അമിത് ഷാ.

Add a Comment

Your email address will not be published. Required fields are marked *