ബിജു രമേഷും വി എസ അച്ചുതാനന്ദനും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം ; ധനമന്ത്രി കെ.എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണമുന്നയിച്ച ബിജു രമേശ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ വസതിയില്‍വച്ചായിരുന്നു 20മിനിറ്റോളം നീണ്ട കൂടിക്കാഴ്ച നടന്നത്. ബാര്‍ കോഴ വിഷയത്തില്‍ വി.എസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും കൂടിക്കാഴ്ചയ്ക്കുശേഷം ബിജു രമേശ് പറഞ്ഞു.