ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: ബാര്‍ക്കൊഴയുമായി വന്ന് തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്ത ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ ഒടുവില്‍ ധനമന്ത്രി കെ.എം.മാണി തിരുവനന്തപുരം സബ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്നുമാണ് ഹർജിയിലെ ആവശ്യം. മാണിക്കു വേണ്ടി കേരളാ കോൺഗ്രസ് (എം) നേതാവ് ആന്റണി രാജുവാണ് ഹർജി നൽകിയത്. പൂട്ടിയ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതിന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ബിജു രമേശിനെതിരായ നിയമനടപടി സിവിൽ കേസ് കൊണ്ട് മാത്രം തീരില്ലെന്നും ക്രിമിനല്‍ കേസ് വേറെ നല്‍കുമെന്ന് ആന്റണി രാജു പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *