ബിജുവിന് ബാര്‍ ലൈസന്‍സ് നല്‍കാത്തതിന്റെ പക: കെ.ബാബു
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ബാര്‍ ഉടമകളോട് താന്‍ 10 കോടി രൂപ വാങ്ങിയന്ന ബിജു രമേശിന്റെ ആരോപണം പുകമറ സൃഷ്ടിക്കാന്മാത്രമാണെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ആരോപണത്തില്‍ സത്യത്തിന്റെ കണിക പോലും ഇല്ല. വാര്‍ത്താസമ്മേളനത്തില്‍ ബാബു പറഞ്ഞു. ഞാൻ പണം വാങ്ങിയെന്ന് ആരോപിക്കുന്ന ബിജു, എവിടെവച്ച്, എങ്ങനെ, ആരിൽ നിന്ന് പണം വാങ്ങിയെന്ന് വ്യക്തമാക്കണം. താൻ പണം ചോദിക്കുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോയെന്നും ബാബു ചോദിച്ചു. ബിജുവിന് തന്നോട് തീർത്താൽ തീരാത്ത പകയുണ്ട്. നെടുമങ്ങാടുള്ള ബിജുവിന്റെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിന് ബാർ ലൈസൻസിനായി ബിജു അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന ചൊല്ലി ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. അതുകൊണ്ട് ബിജുവിന് ലൈസൻസ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ത്രീ, സ്റ്റാർ ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കേണ്ടെന്ന സർക്കാരിന്റെ നയം വച്ചായിരുന്നു ഇത്. ഇതാണ് ബിജുവിന് തന്നോട് പകയുണ്ടാവാൻ കാരണമെന്നും ബാബു പറഞ്ഞു. (മനോജ്)