ബിജിമോൾ തടയൽ ആസ്വദിച്ചു; ജമീല കടിക്കേണ്ടിയിരുന്നത് പി.കെ.ബഷീറിനെ: കെ.സി.അബു

കോഴിക്കോട് ഹിന്ദുസ്ഥാൻ സമാചാർ: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ അത് ആസ്വദിക്കുകയായിരുന്നുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എയ്ക്ക് പരാതിയുണ്ടാകില്ലെന്നും അബു പറഞ്ഞു.ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയത് . കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെയായിരുന്നു ജമീല കടിക്കെണ്ടിയിരുന്നത്. കോ ഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡി.സി.സി പ്രസിഡന്റ് സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ഇതോടെ ബജറ്റ് ദിവസം സഭയിലുണ്ടായ കലാപം പുറത്തു ഒരു രാഷ്ട്രീയ യുദ്ധമായി പരിണമിക്കുമെന്ന് ഉറപ്പായി. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തു പയറ്റാൻതന്നെയാണ് യുഡിഎഫ് തീരുമാനമെന്ന് കോഴിക്കോടുനിന്നു ഇക്കാര്യത്തിൽ അബു നടത്തിയ രൂക്ഷപ്രതികരണം തെളിയിക്കുന്നു. വനിതാകമ്മിഷനിലും. അതിനുശേഷം പോലീസിലും പരാതി നല്കാൻ തീരുമാനിച്ചുകൊണ്ട് എൽഡിഎഫ് ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിരിക്കുകയാണ്.

Add a Comment

Your email address will not be published. Required fields are marked *