ബിജിമോളുടെ പരാതിയില്‍ കേസ് എം.എ.വാഹിദിനെതിരെ മാത്രമാകും

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാ.ചാര്‍: ബജറ്റ് ദിവസം സഭയില്‍ ലൈംഗികമായി അക്രമിക്കപ്പെട്ടെന്നു കാണിച്ചു ബിജിമോള്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കെ.സി. അബു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ല. ഇവര്‍ക്കെതിരെ ബിജിമോള്‍ നല്‍കിയ പരാതിയില്‍ വ്യകതതയില്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പോലീസിനു ലഭിച്ചതിനാലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത ഇല്ലാതായത്. നിയമ സഭയില്‍ ബജറ്റവതരണത്തിനിടെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ലൈംഗികമായി അതിക്രമിച്ചെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് എസ്. ബിജിമോള്‍ എം എല്‍ എ പോലീസില്‍ പരാതി നല്‍കിയിരുന്നത്. എം.എ വാഹിദ് എംഎല്‍എ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു എന്നിവര്‍ മോശം വാക്കുകളിലൂടെ തന്നെ അപമാനിച്ചുവെന്നുമാണ് ബിജിമോള്‍ എംഎല്‍എ നല്‍കിയ പരാതിയിലുള്ളത്. അതേ സമയം ബിജിമോളുടെ പരാതിയില്‍ കഴക്കൂട്ടം എം എല്‍ എ എം.എ. വാഹിദിനെതിരെ കേസെടുക്കും. ഇതിനായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യും. എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കാമെന്നാണ് സര്‍ക്കാര്‍ പ്ലീഡറുടെ നിയമോപദേശം. എന്നാല്‍ പോലിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടുകയായിരുന്നു. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയതോടെ ഷിബു ബേബി ജോണിനും, കെസി.അബുവിനുമെതിരെ കേസേടുക്കുന്നതില്‍ നിന്നും പോലിസ് പിന്‍വാങ്ങുകയായിരുന്നു.(മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *