ബാർ കോഴ

 3 വർഷത്തിനിടെ മാണി ബജറ്റിന്റെ മറവിൽ നടത്തിയത്  250 കോടി രൂപയുടെ അഴിമതി

 

കൊച്ചി: ബാർ കോഴ ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ മന്ത്രി കെ എം മാണിയുടെ മരുമകനും ജോസ് കെ മാണിയും തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ്‌ ആരോപിച്ചു. മാണിയുടെ ദൂതനായി സുഹൃത്ത് രാധാകൃഷ്ണൻ തന്നെ വന്ന് കണ്ടിരുന്നു. ജോസ് കെ മാണി തന്നെ നേരിട്ട് വിളിച്ചും കോഴ വാഗ്ദാനം ചെയ്തെന്നും കൊച്ചിയിൽ ബാർ അസോസിയേഷൻ യോഗത്തിനു ശേഷം ബിജു രമേശ്‌ ആരോപിച്ചു. ബാർ കോഴ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും ബിജു രമേശ്‌ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിന്റെ ബജറ്റ് വച്ച് കെ എം മാണി വിലപേശുകയായിരുന്നു.250കോടി രൂപയുടെ അഴിമതിയാണ് മൂന്ന് വർഷവും ബജറ്റ് കാലയളവിൽ ധനമന്ത്രി നടത്തിയതെന്നും ബിജു രമേശ്‌ ആരോപിച്ചു. അത് കൊണ്ട് തന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ,എൻഫൊഴ്സ്മെന്റ്,ഡി ആർ ഐ,കേന്ദ്ര ആഭ്യന്തര വകുപ്പ് തുടങ്ങിയ ഏജൻസികളെ സമീപിക്കുമെന്നും ബിജു രമേശ്‌ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *