ബാർ അസോസിയേഷൻ ഭാരവാഹികളുടെ യോഗം കൊച്ചിയിൽ
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പങ്കെടുക്കില്ല. മറ്റു ചില പരിപാടികളുള്ളതിനാലാണു പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണു ബിജുവിന്റെ വിശദീകരണമെങ്കിലും അസോസിയേഷനുള്ളിലെ ഭിന്നതയാണു ബിജു മാറിനില്ക്കാന് കാരണമെന്നാണു സൂചന.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണു ബാര്‍ അസോസിയേഷന് യോഗം ചേരുന്നത്.