Trivandrum News

ബാർകോഴയെന്ന പേരിൽ പൊട്ടിയത് ചെറിയ ബോംബ്‌; വലുത് ബാക്കി: ആർബാലകൃഷ്ണപിള്ള

മനോജ്‌ എട്ടുവീട്ടില്‍ 

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ബാർക്കോഴ കേസിൽ മന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്നതുൾപ്പെടെ, ബാർക്കോഴയെക്കുറിച്ചുള്ള  സർവ്വകാര്യങ്ങളും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ടു വെളിപ്പെടുത്തിയിരുന്നെന്നു കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള ഹിന്ദുസ്ഥാൻ സമാച്ചാറിനോട് പറഞ്ഞു. പക്ഷേ ഉമ്മൻചാണ്ടിയും, ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞാൽ പോലീസ് എന്തുചെയ്യും: കെ.ബി.ഗണേഷ്‌കുമാറും, ഞാനും, ഞങ്ങളുടെ പാർടി സെക്രട്ടറികൂടിയാണ് ഉമ്മൻചാണ്ടിയെ ഓഫിസിൽ കണ്ടത്.

തന്റെ ഫോണ്‍ സംഭാഷണം റെക്കൊർഡ് ചെയ്തു അത് മാധ്യമങ്ങൾക്ക് നല്കിയ അബ്ക്കാരി ബിജു രമേഷിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ബിജുവിനോടും, ഉമ്മൻ‌ചാണ്ടിയോടും താൻ പൊട്ടിച്ചത് ചെറിയ ബോംബെന്നും വലിയ ബോംബ്‌ വരാനിരിക്കുന്നുവെന്നും ആർ.ബാലകൃഷ്ണപിള്ള ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. തന്നെപ്പോലുള്ള ഒരു സീനിയർ നേതാവിനെ അപമാനിച്ചു വിട്ടിട്ടു അങ്ങിനെ സ്വൈരവിഹാരം നടത്താൻ  ഉമ്മൻചാണ്ടിയെ അനുവദിക്കില്ലെന്നും ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. കുറേക്കാലമായി ഉമ്മൻചാണ്ടിക്ക് പല കാര്യങ്ങളിലും പ്രതികരണമുണ്ടായിരുന്നില്ല.  ബാർ കോഴ പ്രശനം കേട്ടപ്പോഴും പ്രതികരിച്ചില്ല. നിർവികാരനായി എല്ലാം കേട്ട് താടിക്കു കയ്യുംകൊടുത്ത് കിഴക്ക് വശത്തുനിന്നു പടിഞ്ഞാറോട്ടിരിക്കുകയായിരുന്നു  ഉമ്മൻ‌ചാണ്ടി . ഞാൻ സത്യമേ പറയൂ. കള്ളം പറയണമെങ്കിൽ ഞാൻ പറയാതിരിക്കും. അതാണ്‌ എന്റെ സ്വഭാവം.  എന്ത് വന്നാലും ഞാൻ കള്ളം പറയില്ല. അതെ ഉമ്മൻ‌ചാണ്ടി തന്നെയാണ് ബാലകൃഷ്ണപിള്ളയെ കണ്ടിട്ടില്ലെന്ന് പറയുന്നത്. താൻ അങ്ങിനെ പറഞ്ഞില്ലെന്നു ഉമ്മൻ ചാണ്ടി പറയുകയാണെങ്കിൽ ഉമ്മൻചാണ്ടി വിശ്വസിക്കുന്ന പരുമല പള്ളിയിൽ പോയി അങ്ങിനെ പറഞ്ഞില്ലെന്നു സത്യം ചെയ്യാൻ തയാറുണ്ടോയെന്നു ആർ.ബാലകൃഷ്ണപിള്ള ചോദിക്കുന്നു .. ഞാൻ ദൈവവിശ്വാസിയാണ്. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഞാൻ സംസാരിക്കുന്നത്.എനിക്കും വിശ്വാസമുള്ള പള്ളിയാണത്. ഉമ്മൻചാണ്ടി അങ്ങിനെപോകാൻ തയ്യാറുണ്ടെങ്കിൽ താൻ കൂടി വരാമെന്നും ബാലകൃഷ്ണപിള്ള. ഉമ്മൻചാണ്ടിക്കൊപ്പം ഞാനും കൂടി സത്യം ചെയ്യാം. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് മുറിയിൽ വച്ചിരിക്കുന്ന ക്യാമറയുടെ ആവശ്യമെന്താണ്. സംശയമുണ്ടെങ്കിൽ ആ സിസിടിവി ദൃശ്യങ്ങൾ ഉമ്മൻചാണ്ടിക്ക് ഒന്ന് കണ്ടുകൂടെയെന്നും ബാലകൃഷ്ണപിള്ള. ഒരു കത്ത് കൊടുത്താൽ ഉമ്മൻ‌ചാണ്ടി മറുപടി നല്കില്ല. വി.എം.സുധീരനും,ഞാനും ഒരേ കാര്യം അന്വേഷിക്കണമെന്നു കത്ത് കൊടുത്തിട്ടുണ്ട്‌. നേരിട്ട് പറഞ്ഞ കാര്യമാണത്. അതിലെന്തു രേഖ. അതില്ലാ എന്നറി യാമെന്നതു കൊണ്ടാണ് ഉമ്മൻ‌ചാണ്ടി അത് നിഷേധി ക്കുന്നത് .ആവർത്തിച്ചു കളവു പറഞ്ഞു കള്ളക്കളി കളിക്കുന്ന ഉമ്മൻ‌ചാണ്ടി കെ.കരുണാകരനെപ്പോലുള്ള ഒരു നേതാവ് തുടക്കമിട്ട യുഡിഎഫ് പോലുള്ള ഒരു രാഷ്ട്രീയ സംവിധാനത്തെ കുളമാക്കിയെന്നും  ആർ.ബാലകൃഷ്ണപിള്ള ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. യുഡിഎഫ്‌ എന്ന രാഷ്ട്രീയ സംവിധാനം എന്നേ നശിച്ചു കഴിഞ്ഞു. അധികാരം നിലനിർത്താൻ വേണ്ടി ആളുകളെ നിലനിർത്തുകയാണ് ഉമ്മൻ‌ചാണ്ടി ചെയ്യുന്നത്. ഉമ്മൻ‌ചാണ്ടി കൂട്ട് നിൽക്കാത്ത തെറ്റുകളുണ്ടോ ഇപ്പോഴത്തെ കേരളത്തിൽ. അംഗസംഖ്യയുള്ളവരെ കൂടെ കൂട്ടുന്ന രാഷ്ട്രീയമാണ് ഉമ്മൻ‌ചാണ്ടിയുടേത്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ ധാർമ്മികതയും ഉമ്മൻ‌ചാണ്ടി നശിപ്പിച്ചു കഴിഞ്ഞു. ബാർക്കോഴ കേസിൽ എന്തുകൊണ്ട് ഉമ്മൻ‌ചാണ്ടി അന്വേഷണത്തിന് തയ്യാറാകുന്നില്ല. അന്വേഷണം എന്ന് പറയും,എന്നിട്ട് ഉമ്മൻ‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും കൂടി ഇരിക്കും. എന്നിട്ട് പറയും മാണി തെറ്റ് ചെയ്തിട്ടില്ലെന്ന്. ഇവരുടെ കീഴിലുള്ള പാവം പോലിസ്കാരാണ് ഈ കേസ്‌ അന്വേഷിക്കുക. പാവം അവരെന്തു അന്വേഷണം നടത്തും. ആഭ്യന്തരമന്ത്രിയടക്കമുള്ള ആളുകൾ പറഞ്ഞത് ശരിയല്ലെന്ന് ഈ പോലീസുകാർ തെളിയിക്കുമോ?വാളകം കേസ്. അത് എന്നെക്കൊണ്ട് അനുഭവിപ്പിച്ചില്ലേ, ഈ ഉമ്മൻചാണ്ടിയും മറ്റുള്ളവരും . എന്റെ സ്ക്കൂളിലെ അധ്യാപകനെ കാറിടിച്ചു. ഇടിച്ചെന്നു അധ്യാപകനും പറഞ്ഞു. പിന്നെയാണ് ഇവിടുള്ളവർ മനസിലാക്കുന്നത്‌. അത് എന്റെ സ്കൂളിലെ അധ്യാപകനാണെന്നു. ആരോപണം എന്റെ നേരെ തിരിഞ്ഞു. ഞാൻ കുറ്റക്കാരനായി. എന്റെ പേർ എവിടെയും വന്നില്ല. ഇവരൊക്കെ വരുത്തി. എന്നെ കുറ്റക്കാരനാക്കി. വന്നില്ലേ സിബിഐ അന്വേഷണം. നാല്  വർഷമാണ്‌ സിബിഐ യുടെ പുറമേ എന്നെക്കൊണ്ട് ചുറ്റിച്ചത്‌. അപ്പോൾ ഉമ്മൻ ചാണ്ടിക്കൊക്കെ എന്ത് ഉത്സാഹമായിരുന്നു. പത്രക്കാർക്കും റ്റിവിക്കാർക്കും ആഘോഷമായിരുന്നു . ബാർ കോഴ വന്നപ്പോൾ ആ ഉത്സാഹം എവിടെപ്പോയി. എത്ര വലിയ കുറ്റകൃത്യമാണ് മാണി നടത്തിയത്. എന്നിട്ടും എന്തുകൊണ്ട് പുറത്തുള്ള ഏജൻസിയെക്കൊണ്ട് ഈ കേസ് അന്വേഷിക്കുന്നില്ല. കെ.എം.മാണിയോടു പറഞ്ഞത് ചെയ്തത് നിങ്ങൾ കണ്ടല്ലോ. എന്നോട് ചെയ്തത് എന്താണ്. യുഡിഎഫിന്റെ ഏറ്റവും സീനിയർ നേതാക്കളിൽ ഒരാളാണ് ഞാൻ. വാളകം കേസ് കേരളാ പോലീസ് അന്വേഷിച്ചു ക്ലോസ് ചെയ്യാൻ പോയതാണ്. വണ്ടിയിടിചതാണെന്നു അവർക്ക് മനസ്സിലായിരുന്നു. എന്നിട്ടും അത് സിബിഐ ക്കുവിട്ടു എന്നെ അപമാനിച്ചു. ഇപ്പോൾകെ.എം.മാണിക്കെതിരെയുള്ള അന്വേഷണംമുഖ്യമന്ത്രി സ്വതന്ത്ര എജൻസിക്ക് വിടട്ടെ, ആർ.ബാലകൃഷ്ണപിള്ള പറയുന്നു.

Exit mobile version