ബാര്‍ കോഴ കേസ്സില്‍ ബുധനാഴ്ച വിധിപറയും

കൊച്ചി: ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ആക്ടിംഗ് ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് മുന്‍ എംഎല്‍എ എ.വി.താമരാക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത്. കെ.എം.മാണിക്കെതിരേ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് കാരണമാണ് വിജിലന്‍സ് അന്വേഷണം വൈകുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പുതിയ ശബ്ദരേഖകള്‍ വരുന്നതിനാല്‍ അന്വേഷണം നീളുകയാണ്. ബിജു വിജിലന്‍സിന് കൈമാറിയ സിഡി എഡിറ്റ് ചെയ്ത് നല്‍കിയതതിനാല്‍ അത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എജി ഇന്ന് കോടതിയെ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *