ബാര്‍ കോഴ: എഡിറ്റ് ചെയ്യാത്ത ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം ബാര്‍ കോഴക്കേസില്‍ എഡിറ്റ്് ചെയ്യാത്ത ഫോണ്‍ സംഭാഷണമടങ്ങിയ ഹാര്‍ഡ്് ഡിസ്്ക് കൈമാറണമെന്ന് വിജിലന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു രമേശിന് വിജിലന്‍സ് നോട്ടീസ് നല്‍കി. നേരത്തെ രണ്ടരമണിക്കൂറുള്ള ശബ്ദരേഖയാണ് ബിജുരമേശ് വിജിലന്‍സിന് കൈമാറിയിരുന്നത്. ഇതിനുശേഷവും പതിനാറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്്ദരേഖ കൈവശമുണ്ടെന്ന് ബിജു രമേശ്് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.

Add a Comment

Your email address will not be published. Required fields are marked *