ബാര്‍ കോഴ : ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്ന് പിണറായി വിജയന്‍

പാലക്കാട് : ബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കോഴ ഇടപാട് ഉറപ്പിക്കാൻ ബാറുടമകൾ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയേയും എക്സൈസ് മന്ത്രി കെ.ബാബുവിനെയും ആണെന്നും പിണറായി ആരോപിച്ചു. സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാർ കോഴക്കേസിൽ ഉമ്മൻചാണ്ടിക്കും ബാബുവിനും കൂട്ടുകച്ചവടക്കാരാണ്. കോഴ നൽകാനായി 20 കോടി രൂപയാണ് പിരിച്ചത്. ഇതിൽ ഒരു കോടി രൂപ മാത്രമാണ് മാണിക്ക് നൽകിയത്. ബാക്കിയുള്ള 19 കോടി രൂപ എവിടെ പോയെന്ന് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മതപരിവർത്തന വിഷയത്തിൽ കുറ്റക്കാരെ മഹത്വവത്കരിക്കാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നതെന്നും അദേഹം പറഞു

ഹിന്ദുസ്ഥാന്‍ സമാചാ

Add a Comment

Your email address will not be published. Required fields are marked *