ബാര്‍ കൊഴയില്‍ നിലപാട് മാറ്റി മുസ്ലിം ലീഗ്

കോഴിക്കോട്: മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ബാര്‍ കോഴ വിവാദത്തില്‍ ആര്‍.ബാലകൃഷ്ണ പിള്ളക്കും പി.സി.ജോര്‍ജിനുമെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. മുന്നണിയില്‍ നിന്നുള്ള പരസ്യ പ്രസ്താവന പാടില്ല എന്നാണ് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ്ബഷീറിന്റെ പ്രസ്താവന. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണ്. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍പറയുന്നു. ഇന്നത്തെ യു.ഡി.എഫ്. യോഗത്തില്‍ ലീഗ് ഈ നിലപാട് വ്യക്തമാക്കും. അഴിമതിക്കെതിരെ കുരിശു യുദ്ധമെന്ന പിള്ളയുടെ അവകാശവാദത്തില്‍ കഴമ്പില്ല എന്നു ബഷീറിന്റെ വാദം. ഇപ്പോഴത്തെ വിവാദങ്ങള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചടിയാകുമെന്നും ഇ.ടി മുന്നറിയിപ്പ് നല്‍കുന്നു.

Add a Comment

Your email address will not be published. Required fields are marked *