ബാര്കോഴ അന്വേഷണത്തില്‍ ജോര്ജ്ജി ന്റെ കത്തും ഉള്പ്പെുടുത്തണമെന്ന് വി എസ്

തിരുവനന്തപുരം: പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് കൂടി ബാര്‍ കോഴക്കേസിന്റ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യണമെന്നും അടിയന്തരമായി തെളിവുകളും രേഖകളും കണ്ടെടുക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

ബാര്‍കോഴ കേസില്‍ ധനമന്ത്രിയും ജോസ് കെ മാണിയും കൈക്കൂലി വാങ്ങിയതിന്റെ വ്യക്തമായ തെളിവുകള്‍ പിസി ജോര്‍ജ്ജിന്റെ കത്തിലുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു..

 

Add a Comment

Your email address will not be published. Required fields are marked *