ബാബുവിനെ സ്പോന്സ‍ര്‍ ചെയ്യുന്നത് പോളക്കുളം ഗ്രൂപ്പ്

തിരുവനന്തപുരം: ബാബുവിനെ സ്പോന്സര്‍ ചെയ്യുന്നത് പോളക്കുളം ഗ്രൂപ്പ് എന്ന് ബിജു രമേശ്‌. പല മദ്യനയങ്ങളും പോളക്കുളം ഗ്രൂപ്പിന് ഗുണകരംമായിട്ടാണ് ഉള്ളതെന്നും ബിജു അരോപിച്ചു.

 

എക്സൈസ് മന്ത്രി കെ ബാബുവിനോടു തനിക്കു വ്യക്തിവൈരാഗ്യമില്ല. രണ്ടു  പ്രാവശ്യം മാത്രമേ താന്‍ കോടിയേരിയെ കണ്ടിട്ടുള്ളു. ബിജു മാധ്യമങ്ങളോട് പറഞ്ഞു.. ഒന്ന്, ബാറുകളുടെ പ്രശ്നം സംസാരിക്കാന്‍. രണ്ടു, അഴിമതി പുറത്തു കൊണ്ടുവരുന്നതിന്.

പ്രതിപക്ഷവുമായി ചേര്‍ന്ന് ഒരു ഗൂഡാലോചനയുമില്ല. ബാറുടമ എലെഗന്റ്റ് ബിനോയിയുമായി ബാബുവിനു നല്ല ബന്ധംമുണ്ട്. ബാറുടമകളുടെ വക്താവായി ബാബു പ്രവര്‍ത്തിച്ചിരുന്നു.

ബിനോയിയെ സഹായിക്കാന്‍ പല ഔട്ട്‌ ലെറ്റുകളും ബാബു പൂട്ടിച്ചു. ബിജു ആരോപണം തുടര്‍ന്നു.

 

Add a Comment

Your email address will not be published. Required fields are marked *