ബലാത്സംഗക്കേസ് പ്രതിയെ തല്ലിക്കൊന്നു

കൊഹിമ:  നാഗാലാന്‍ഡില്‍ ബലാത്സംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് വലിച്ചിറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. ദിമാപുരില്‍ ഇന്നലെയാണ് ഉച്ചക്കാണ് സംഭവം. ഒരു വിദ്യാര്‍ത്ഥിനിയെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ സൈയിദ് ഫാരിദ്‌ ഖാനെ  പ്രകടനമായെത്തിയ നാട്ടുകാര്‍ ജയിലില്‍ നിന്ന് ബലമായി പിടിച്ചിറക്കി. തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ചശേഷം അടിച്ചുകൊല്ലുകയായിരുന്നു.

കഴിഞ്ഞമാസം ഇരുപത്തിമൂന്നിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡില്‍ അയച്ചു. ഇന്നലെ രാവിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തമാവുകയായിരുന്നു. ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

Add a Comment

Your email address will not be published. Required fields are marked *