ബലാത്സംഗം : എയിംസ് ഡോകടര്‍ പിടിയില്‍

ദില്ലി ; ദില്ലിയില്‍ സിക്കിം യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസ് ഡോക്ടര്‍ അടക്കം നാല് പേര്‍ പിടിയില്‍ .ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) ന്യൂറോളജി വിഭാഗം ഡോക്ടറായ മെഹർ തേസാണ് പിടിയിലായത്. ഹൈദരാബാദ് സ്വദേശിയായ ഇയാൾ ഒരു വർഷമായി ദില്ലി  ഹൗസ് ഖാസിലെ ഗൗതം നഗറിൽ വാടക വീട്ടിലാണ് താമസം. യുവതിയെ കടത്തിക്കൊണ്ടുവരികയും വ്യഭിചാരത്തിന് നിർബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്(40)​,​ ഭാര്യ സുമൻ(37)​,​ കൂട്ടാളികളായ ധരംവീർ,​ കമാൽ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. യുവതിയെ മെഹർ തേസിന്രെ വീട്ടിൽ എത്തിക്കാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്യൂട്ടീ പാർലറിൽ ജോലി വാഗ്ദ്ധാനം ചെയ്ത് ദന്പതികളായ ദീപകും സുമനും ചേർന്ന് ഫെബ്രുവരി 20നാണ് 26-കാരിയായയുവതിയെ സിക്കിമിൽ നിന്നും ദില്ലി യിലെത്തിച്ചത്.ഗൂർഖ റജിമെന്രിലെ ജവാനായ ഇവരുടെ ഭർത്താവ് ഇപ്പോൾ രാജസ്ഥാനിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മെഹർ തേസിന്രെ വാടക വീട്ടിൽ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്.ഒരുയാത്രക്കാരി കരയുന്നുവെന്നും അവർ പീഡനത്തിനിരയായെന്ന് പറയുന്നുണ്ടെന്നും ഗൗതം നഗറിലെഒരു ഓട്ടോ ഡ്രൈവർ വിളിച്ചു പറ‌ഞ്ഞതിനെ തുടർന്ന് പൊലീസ് അവിടേയ്ക്ക് എത്തുകയായിരുന്നു.ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്നു പറഞ്ഞ് സുമൻ തന്നെ ദില്ലി യിലേക്ക് കൊണ്ടു വരികയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൊലീസിന്രെ തുടരന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Add a Comment

Your email address will not be published. Required fields are marked *