ബറാക്ക്‌ ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഉടന്‍ തന്നെ ഇസ്‌ലാമിക രാഷ്‌ട്രമാക്കി മാറ്റുമെന്നും വീഡിയോ സന്ദേശം.

വാഷിംഗ്ടന്‍  ; യുഎസ്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ തലയറക്കുമെന്നും അമേരിക്കയെ ഉടന്‍ തന്നെ ഇസ്‌ലാമിക രാഷ്‌ട്രമാക്കി മാറ്റുമെന്നും വീഡിയോ സന്ദേശം. ഐഎസിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്ന വീഡിയോ യുഎസില്‍ വളരെ വേഗം പ്രചരിക്കുകയാണ്‌. ബോംബാഡ്‌മെന്റ്‌ ഓഫ്‌ മുസ്‌ലീംസ്‌ ഇന്‍ സിറ്റി ഓഫ്‌ മൊസൂള്‍ എന്ന തലകെട്ടാണ്‌ വീഡിയോയ്‌ക്ക്‌ നല്‍കുന്നത്‌.യുറോപ്പില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തങ്ങള്‍ സംഘടിപ്പിക്കുമെന്നും യുഎസ്‌ പൗരന്‍മാരെയും കുര്‍ദുകളേയും കൂടതലായി കൊലപ്പെടുത്തകയാണ്‌ ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *