ബയോ ശൌചാലയങ്ങള്‍
ദില്ലി ; ശുചിത്വതിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ കാല്‍വെപ്പ് . 2൦2൦-21 ഓടെ നിലവിലെ പരമ്പരാഗത ശൌചാലയങ്ങള്‍ ക്ക് പകരം എല്ലാ ട്രെയിനുകളിലും ബയോ ശൌചാലയങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ .ഇതിനായുള്ള പ്രവര്‍ത്തന പദ്ധതി റയില്‍വെ തയ്യാറാക്കി കഴിഞ്ഞു.
ഇതുവരെയുള്ള കണക്കനുസരിച്ച്, 17,338 ശൌചാലയങ്ങള്‍ നിലവില്‍ മാറ്റി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ ട്രെയിനുകളിലും നിന്ന് ഇത്തരം ശൌചാലയങ്ങള്‍ പിന്‍വലിച്ച് പകരം ബയോ ശൌചാലയങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം – റെയില്‍വേ അധികൃതര്‍ അറിയിച്ചു. റയില്‍വെയിലെ ശൌചാലയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് നവീകരണ പ്രവര്‍ത്തികളുമായുള്ള റയില്‍വെയുടെ കടന്നുവരവ്.
പുതുതായി നിര്‍മിക്കുന്ന കോച്ചുകളില്‍ ബയോ ശൌചാലയങ്ങള്‍ സ്ഥാപിക്കുന്നത് 2016-17 ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. നിലവിലുള്ള കോച്ചുകളിലെ ശൌചാലയങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് തുടരും. റയില്‍വെയുടെ `സ്വച്ഛ് റയില്‍ – സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ദീര്‍ഘദൂര ട്രെയിനുകളില്‍ 17,000 ബയോ ശൌചാലയങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിലുള്ള ശൌചാലയങ്ങള്‍ രാജ്യമെങ്ങും പാളങ്ങള്‍ മലിനമാക്കുന്നതിന് പുറമെ, പെട്ടെന്ന് നശിച്ചുപോകുന്നതിനും കാരണമാകുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇതുമൂലം റയില്‍വെയ്ക്ക് നഷ്ടം വരുന്നത്.
രാജ്യ വ്യാപകമായി ശുചിത്വ വ്യാപന പരിപാടി നടപ്പാക്കി വരുന്ന റയില്‍വെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റയില്‍വെ സ്റ്റേഷനുകളും പരിസരവും വൃത്തികേടാക്കിയവരില്‍ നിന്നും പിഴയിനത്തില്‍ മാത്രം ഈടാക്കിയത് നാലു കോടിയിലധികം രൂപയാണ്.