ബജറ്റ് ചട്ടപ്രകാരം തന്നെയാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച നിയമസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ അദ്ദേഹം ഗവര്‍ണറോട്‌ വിശദീകരിച്ചു. ബജറ്റവതരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വെള്ളിയാഴ്‌ച പ്രതിപക്ഷം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ബജറ്റവതരിപ്പിച്ചത്‌ എല്ലാ ചട്ടങ്ങളും പാലിച്ചാണെന്ന്‌ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

Add a Comment

Your email address will not be published. Required fields are marked *