ബജറ്റ് : ഒറ്റ നോട്ടത്തില്‍

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവസാനിച്ചു . ബജറ്റിനെ അനുകൂലിച്ചും പ്രശംസിച്ചും ബിജെപിയും പാവങ്ങളെ അകറ്റി നിര്‍ത്തുന്ന ബജറ്റെന്നു കൊണ്ഗ്രെസ്സും പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തില്‍
*പ്രതിരോധ മേഖലയ്ക്ക് 2.​46 ലക്ഷം കോടി നീക്കിവച്ചു
*ആദായനികുതി സ്ളാബിൽ മാറ്റം വരുത്തിയില്ല
* ഗതാഗത അലവൻസ് 800 രൂപയിൽ നിന്ന് 1600 രൂപയായി ഉയർത്തി
*ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ
*ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് നികുതിയിളവ്, 15,000രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി
*വിദ്യാഭ്യാസ സെസ് 14.6 ശതമാനത്തിൽ 12.36 ശതമാനമായി കുറച്ചു
*ആരോഗ്യരക്ഷാ പദ്ധതിക്ക് നികുതിയിളവ്
*ആയിരം രൂപയ്ക്ക് മുകളിലുള്ള ചെരുപ്പുകളുടെ എക്സൈസ് ഡ്യൂട്ടി ആറ് ശതമാനം കുറച്ചു, വില കുറയും
*സ്വത്ത് നികുതി വേണ്ടെന്ന് വച്ചു
*ഒരു ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധം
*അതിസന്പന്നർക്ക് 2 ശതമാനം സർചാർജ്ജ്,​ ഇതിലൂടെ 9000കോടിയുടെ അധിക വരുമാനം
*സേവന നികുതി 14 ശതമാനമാക്കി
*കോർപ്പറേറ്റ് നികുതി 30ൽ നിന്ന് 25 ശതമാനാക്കി കുറച്ചു
*കള്ളപ്പണം നിക്ഷേപത്തിന് പിഴ 300 ശതമാനം വരെ, 10 വർഷം വരെ തടവ്
*നികുതിദായകർക്കുള്ള ഇളവുകൾ തുടരും*സ്ത്രീ സുരക്ഷയ്ക്കായുള്ള നിർഭയ ഫണ്ടിന് 1000 കോടി
*അശോക ചക്രമുള്ള ഇന്ത്യൻ സ്വർണ നാണയം കൊണ്ടുവരും. ബാങ്കുകളിൽ സ്വർണം നിക്ഷേപമായി സ്വീകരിച്ച് പലിശ നൽകും
*തൊഴിലുറപ്പ് പദ്ധതി വിഹിതം 5000 കോടിയാക്കി
*ഓഹരി വിപണി നിയന്ത്രിക്കാൻ പുതിയ സംവിധാനം
*പ്രത്യക്ഷ നികുതി സന്പ്രദായം
*ഇ.എസ്.ഐ, പി.എഫ് നിയമങ്ങളിൽ ഭേദഗതി
*കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി
*4000 മെഗാവാട്ടിന്റെ അഞ്ച് ഊർജ്ജ പദ്ധതികൾ
*ഐ.ടി ഹബ്ബുകൾ ലോകനിലവാരത്തിലാക്കാൻ 150 കോടി
*റെയിൽ-റോഡ് നിർമാണത്തിന് നികുതി രഹിത ബോണ്ട് സംവിധാനം
*സ്റ്റാർട്ട് അപ് പദ്ധതികൾക്ക് 1000 കോടി രൂപ
*കൂടംകുളം ആണവനിലയത്തിന്റെ രണ്ടാം ഘട്ടം  2015-16ൽ
*പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും
*അടിസ്ഥാന സൗകര്യ വികസനത്തിന് 70,000 കോടി രൂപ
*ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കൾക്കായി നയി മൻസിൽ എന്ന പേരിൽ പദ്ധതി
*ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക പദ്ധതി
*പ്രധാനമന്ത്രി ‘സുരക്ഷാ ഭീമാ യോജന’ പദ്ധതി നടപ്പാക്കും, ഇതിനെ ജൻധൻ യോജനയുമായി യോജിപ്പിക്കും
*12 രൂപ വാർഷിക പ്രീമിയത്തിൽ എല്ലാവർക്കും രണ്ടു ലക്ഷം വരെ ഇൻഷ്വറൻസ്
*മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ’അടൽ പെൻഷൻ പദ്ധതി’, ഇതിന്റെ 50 ശതമാനം പ്രീമിയം സർക്കാർ അടയ്ക്കും
*മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ’അടൽ പെൻഷൻ പദ്ധതി’, ഇതിന്റെ 50 ശതമാനം പ്രീമിയം സർക്കാർ അടയ്ക്കും
*പങ്കാളിത്ത പദ്ധതികളിൽ പൊതുനിക്ഷേപം കൂട്ടും
*ജൻധൻ യോജന പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും
*മുദ്രാ ബാങ്ക് സംരഭത്തിന് 20,000 കോടി
*പദ്ധതികൾ വേഗത്തിലാക്കാൻ നിയമഭേദഗതി
*തൊഴിലുറപ്പ് പദ്ധതി തുടരും,​ 5000 കോടി അനുവദിച്ചു
*ചെറുകിട സംരഭകർക്കായി പ്രത്യേക ബാങ്ക്
*2015-16 കാലത്ത് 8.5 ലക്ഷം കോടിയുടെ വായ്പ കർഷകർക്ക് നൽകും
*ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 25,000 കോടി
*കാർഷിക ചെറുകിട ജലസേചന പദ്ധതികൾക്കായി 5300 കോടി നീക്കിവച്ചു
*സബ്സിഡി ചോർച്ച തടയണം, എം.പിമാർ സബ്സിഡി പാചകവാതക സിലിണ്ടറുകൾ വേണ്ടെന്ന് വയ്ക്കണം
*സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കും
*5 കിലോമീറ്റർ പരിധിയിൽ ഹയർ സെക്കൻഡറി സ്കൂളുകൾ, 80,000 സ്കൂളുകൾ അപഗ്രേഡ് ചെയ്യും
*ഒരു ലക്ഷം കിലോമീറ്റർ റോഡ് നിർ‌മിക്കും
*2022ഓടെ ഗ്രാമ​-നഗര വ്യത്യാസമില്ലാതെ എല്ലാവർക്കും വീട്
*റിസർവ് ബാങ്ക് നിയമ ഭേദഗതി വരുത്തും
*2016 ഏപ്രിലോടെ ചരക്ക് സേവന നികുതി സന്ബ്രദായം നിലവിൽ വരും
*50 ലക്ഷം ടോയ്‌ലറ്റുകൾ നിർമിച്ചു. ആറ് കോടി കക്കൂസുകൾ നിർമിക്കുകയാണ് ലക്ഷ്യം
*പണപ്പെരുപ്പം നിയന്ത്രിക്കാനായത് നേട്ടം
*ജൻധൻ യോജന,​ കൽക്കരി ലേലം,​ സ്വച്ഛ് ഭാരത് പദ്ധതികൾ സർക്കാരിന്റെ നേട്ടം
*വളർച്ച രണ്ടക്കത്തിൽ ആക്കാനാവും
*അഴിമതി അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു
*സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് മുൻഗണന
*2015​​-16ൽ 8.5% വളർച്ചാ നിരക്ക് ലക്ഷ്യം
*സാന്പത്തിക വളർച്ചയ്ക്കായി സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും

 

Add a Comment

Your email address will not be published. Required fields are marked *