ബജറ്റില്‍ ഇരുട്ടടി ; സിനിമാ താരങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ബഹിഷ്കരിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ സിനിമാ മേഖലയിലെ പകര്‍പ്പ് അവകാശങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളുടെ തീരുമാനം. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. കൂടാതെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്ന കാര്യവും പരിഗണിക്കും. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍, വിഡീയോ ഓഡീയോ റൈറ്റ്, സാറ്റ് ലൈറ്റ് റൈറ്റ് എന്നിവയ്ക്ക് അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് ബജറ്റിലെ നിര്‍ദ്ദേശം. ഇപ്പോള്‍ ഈടാക്കുന്ന 14 ശതമാനം സേവന നികുതിക്ക് പുറമെയാണിത്. ഇതോടെ നികുതി 19 ശതമാനമായി ഉയരും. ഇത് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിനിമാ വ്യവസായത്തിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് സംഘടനകള്‍ പറയുന്നത്.

Add a Comment

Your email address will not be published. Required fields are marked *