ബംഗലൂരു സ്കൂളില്‍ വെടിവെപ്പ് : പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
ബെംഗളൂരു: ബെംഗളൂരുവില്‍ റസിഡന്റ്ഷ്യല്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനി ഗൗതമി (17)യാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ കൂട്ടുകാരി ശിശിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവര്‍ ഹോസ്റ്റലില്‍നിന്ന് സ്കൂളിലേക്കു പോകുമ്പോഴായിരുന്നു സംഭവം.
കാഡുഗോടിയിലെ വൈറ്റ് ഫീല്‍ഡ് പ്രഗതി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. സംഭവത്തില്‍ ഓഫിസ് അറ്റന്‍ഡര്‍ മഹേഷിനെ പൊലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബെംഗളൂരുവില്‍ സ്കൂള്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം. അടുത്തകാലത്തായി നിരവധി പീഡനകേസുകളാണ് ബെംഗളൂരുവിലെ വിവധ സ്കൂളുകളില്‍ നിന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിക്ക സ്കൂളുകളിലും അധ്യാപകരോ സ്കൂളിലെ ജീവനക്കാരോ ആണ് പ്രതിപ്പട്ടികയില്‍ ഉള്ളതും.