ഫോറസ്റ്റ് ഫോര്‍ എവര്‍
കൊച്ചി: വനങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ആശയം മുന്‍നിര്‍ത്തി കേരള വനം വകുപ്പ് സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഫോര്‍ എവര്‍ ബോധവത്ക്കരണ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മാര്‍ച്ച് 21-ന് ഉച്ചയ്ക്ക് 12-ന് എറണാകുളം ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ വനം-വന്യജീവി, പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. എസ്.ശര്‍മ്മ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.കെ.വി തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഡോ.ബി.എസ്.കോറി, ജസ്റ്റീസ് കെ.സുകുമാരന്‍, ഫണീന്ദ്രകുമാര്‍ റാവു എന്നിവര്‍ പങ്കെടുക്കും.