ഫെസ് ബുക്കില്‍ പോസ്റ്റിട്ട വിദ്യാ‌ർത്ഥിക്ക് ജാമ്യം

മീററ്റ്: ഉത്തർ പ്രദേശിലെ നഗരവികസന മന്ത്രിയും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവുമായ ആജം ഖാനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ സ്കൂൾ വിദ്യാ‌ർത്ഥിക്ക് ജാമ്യം ലഭിച്ചു. രാപൂ‌ർ കോടതിയാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ വിക്കി ഖാന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 20000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കുട്ടിയെ വിട്ടത്. വിക്കിയുടെ പാസ്പോർട്ട് ഹാജരാക്കണമെന്നും കേസന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായ ഫസാഹത് അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബറേലിയിൽ നിന്നും വിക്കിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കുട്ടി ഫേസ്ബുക്കിൽ കണ്ട പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നെന്നും അവനല്ല അത് അപ്‌ലോഡ് ചെയ്തതെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. പോസ്റ്റിന്റെ യഥാർത്ഥ അ‌ർത്ഥമെന്താണെന്ന് അറിയാതെയാണ് താൻ ചിത്രം ഷെയർ ചെയ്തതെന്നാണ് ചോദ്യം ചെയ്തപ്പോൾ കുട്ടി പറഞ്ഞത്.

Add a Comment

Your email address will not be published. Required fields are marked *