ഫെന്‍സിംഗ് വനിത വിഭാഗത്തില്‍ കേരളത്തിന് വെങ്കലം

കൊച്ചി: ഫെന്‍സിംഗ് മത്സരങ്ങളുടെ രണ്ടാം ദിനത്തില്‍ കേരളത്തിന് വെങ്കലം. വ്യക്തിഗത വിമന്‍സ് ഫോയില്‍ വിഭാഗത്തില്‍ ഐശ്വര്യ നായരാണ് മെഡല്‍ നേടിയത്. പൂള്‍ ഇന മത്സരങ്ങള്‍ ജയിച്ചു കയറിയ ഐശ്വര്യ നായര്‍ സെമി ഫൈനലില്‍ പഞ്ചാബിന്റെ ജാസ്മിനോട് പരാജയപ്പെടുകയായിരുന്നു. (15-5) എന്ന സ്‌കോര്‍ നിലയിലാണ് പഞ്ചാബിന്റെ വിജയം. സീനിയര്‍ ഓപ്പണ്‍ മെന്‍സ് എപ്പി, മെന്‍ സാബ്രെ, വിമന്‍സ് ഫോയില്‍ (വ്യക്തിഗതം) ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വ്യക്തിഗത ഇനങ്ങള്‍ ഇതോടെ അവസാനിച്ചു. ടീം ഇനങ്ങള്‍ ഇന്ന് (11-02-2015) ആരംഭിക്കും.

Add a Comment

Your email address will not be published. Required fields are marked *