ഫുക്കുഷിമ അണുവികിരണം : വടക്കേ അമേരിക്കന്‍ തീരങ്ങളിലെ ജന ജീവിതം ദുസ്സഹമാക്കുന്നു

പോര്‍ട്ട്‌ലാന്‍ഡ്‌: ജപ്പാനിലെ ഫുക്കുഷിമ ആണവ കേന്ദ്രത്തില്‍ 211ല്‍ ഉണ്ടായ ആണുവികിരണത്തിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു . അണുവികിരണം വടക്കേ അമേരിക്കന്‍ തീരപ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിച്ചതായി ഒരു കൂട്ടം ശാത്രജ്ഞര്‍ എത്തിയിരിക്കുകയാണ് .ഫെബ്രുവരി 19നു ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ ഭാഗത്തെ വാന്കൊവേര്‍ ദ്വീപില്‍ സീസിയം 134, 137എന്നി വസ്തുക്കളുടെ അളവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു എന്ന് വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്സ്ടിട്യുട്ടിലെ ശാസ്ത്രജ്ഞന്‍ കെന്‍ ബ്യുസേലര്‍ പറഞ്ഞു . ജന ജീവിതത്തെയും കടലിലെ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അപകടങ്ങലായ റേഡിയോ ആക്ടിവ് പദാര്‍ഥങ്ങള്‍ ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട് എന്നും ഇതിനെതിരെ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു . ഒരു വര്ഷം വാന്കൊവേര്‍ ദ്വീപിലെ വെള്ളത്തില്‍ സ്ഥിരമായി നീന്തുന്നവരുടെ ശരീരം രോഗശാലയാകുമെന്നാണ് ബ്യുസേലര്‍ പറയുന്നത് . 211മാര്‍ച്ചില്‍ ഉണ്ടായ ഭുകമ്പത്തിലും സുനാമിയിലും ഉലഞ്ഞ ഫുക്കുഷിമ ആണവ നിലയം ടോക്കിയോ നഗരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തേക്ക് ഏതാണ്ട് 13൦ മൈലുകള്‍ അപ്പുറത്തേക്ക് അനുവികിരണങ്ങള്‍ പരത്തിയതായാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത് . ഏതാണ്ട് 16൦൦൦൦ വീട്ടുകാരുടെ വായു ,ഭക്ഷണം , വെള്ളം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട് . ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം1986 ലെ ചെര്‍ണോബില്‍ ദുരന്തം ആയിരുന്നു .

Add a Comment

Your email address will not be published. Required fields are marked *