പ്രിയങ്ക വരില്ല

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത അവധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്കും വിട . പ്രിയങ്ക ഗാന്ധി കൊണ്ഗ്രെസ് സെക്രെട്ടരിയാകുമെന്ന വാര്‍ത്ത നിഷേധിച്ചു അവരുടെ ഓഫീസ് രംഗത്ത്‌ വന്നതോടെയാണ് ഇത് . രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ ചില കാര്യങ്ങള്‍ക്കു വേണ്ടിത്തന്നെയാണ് ലോക്സഭയില്‍ നിന്ന് നീണ്ട അവധി എടുത്തതെന്ന് ഇപ്പോള്‍ അറിയുന്നു . രാഹുലിന്റെ അസാന്നിധ്യവും പാര്‍ട്ടിയിലെ ദയനീയ സ്ഥിതിയും ഏറെ ചര്‍ച്ചക്ക് വഴിവെക്കുകയും പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം വരണമെന്ന ആശയം ഉണ്ടാകുകയും ചെയ്തതാണ് വാര്‍ത്തയുടെ അടിസ്ഥാനം എന്നാല്‍ പാര്‍ട്ടിയെ രാഹുല്‍ തന്നെ നയിക്കുമെന്നും അദ്ദേഹം കൂടുതല്‍ കരുത്തനായി മടങ്ങി വരുമെന്നും മുതിര്‍ന്ന നേതാവ് എ കെ ആന്റണി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു . അതിനിടെ രാഹുല്‍ ഉത്തരാഖണ്ടില്‍ ഉണ്ടെന്ന വാര്‍ത്തയും കൊണ്ഗ്രെസ് നിഷേധിച്ചു . മോദി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .

Add a Comment

Your email address will not be published. Required fields are marked *