പ്രായപൂര്ത്തി യാകാത്ത ടെക്സാസ് സ്വദേശിനി ഗുഡ്ഗാവിൽ പീഡനത്തിനിര യായി

ഗുഡ്ഗാവ്: പ്രായപൂർത്തിയാകാത്ത ടെക്സാസ് സ്വദേശിനി ഗുഡ്ഗാവിൽ പീഡനത്തിനിരയായതായി വാര്‍ത്ത. നഗരത്തിലെ ഗസ്റ്റ് ഹൗസിൽ വച്ച് ഇരുപത്തൊന്നുകാരനായ സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തി എന്ന് ഇവർ പൊലീസിൽ പരാതിപ്പെട്ടു.

ആറുമാസം മുമ്പ് ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഡേവിഡ് എന്നയാളാണ്തന്നെ പീഡിപ്പിച്ചത് എന്ന് പരാതിക്കാരി. ഇതുവരെ ഇവർ തമ്മില്‍  രണ്ടു തവണ കണ്ടുമുട്ടിയിരുന്നു. കഴിഞ്ഞ 16ന് ഇയാൾ സെക്ടർ 38ലെ ഗസ്റ്റ് ഹൗസിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയിൽ വ്യക്തമായി. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല.

പതിനാറുകാരിയായ പെൺകുട്ടിക്ക് ആഫ്രിക്കക്കാരനായ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. കൂടാതെ മജിസ്ട്രേട്ടിനു നൽകിയ പരാതിയിൽ പ്രതിയെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി രാജേഷ്‌കുമാർ അറിയിച്ചു.

ഇവർ ഇപ്പോൾ ഗുഡ്ഗാവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥയായ അമ്മയോടൊപ്പം കഴിയുകയാണ്.

 

Add a Comment

Your email address will not be published. Required fields are marked *