പ്രശാന്ത് ഭൂഷന്‍ പുറത്ത്

ദില്ലി ; മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷന്‍ അക്ഷരാര്‍ത്ഥത്തില്‍ ആം ആദ്മിയില്‍ നിന്ന് പുറത്ത് .ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന്‌ ഒഴിവാക്കിയ അദ്ദേഹത്തെ  പാര്‍ട്ടി അച്ചടക്കസമിതിയില്‍ നിന്നും പുറത്താക്കി. ദിനേശ്‌ വഗേല, പങ്കജ്‌ ഗുപ്‌ത, ആശിഷ്‌ ഖേതന്‍ എന്നിവരെ ഉള്‍പ്പെടുത്തി അച്ചടക്കസമിതി വികസിപ്പിക്കാനും ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. രാജേഷ്‌ സിന്‍ഹ, ദിലീപ്‌ കുമാര്‍,എസ്‌.പി വര്‍മ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ലോക്‌പാലിനും പാര്‍ട്ടി രൂപം നല്‍കി.

സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ചേര്‍ന്ന ആം ആദ്‌മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം, സ്‌ഥാപക നേതാക്കളായ പ്രശാന്ത്‌ ഭൂഷണ്‍, യോഗേന്ദ്ര യാദവ്‌, പ്രഫ. അനന്ത്‌ കുമാര്‍, അജിത്‌ ഝാ എന്നിവരെ ഇന്നലെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത്‌ ഭൂഷണെതിരെ വീണ്ടും നടപടിയെടുക്കുന്നത്‌.

യോഗേന്ദ്ര യാദവിനെയും സംഘത്തെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടു കേജ്‌രിവാള്‍ പക്ഷം അച്ചടക്ക സമിതിയെ സമീപിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *