പ്രവീണ്‍ തൊഗാഡിയയ്ക്ക് ബെംഗളൂരുവില്‍ വിലക്ക്

ബെംഗളൂരു:വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബെംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഹിന്ദു വിരാട് സമാവേശ എന്ന പേരില്‍ ഈ മാസം എട്ടിന് നടക്കുന്ന വിഎച്ച്പി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസ് തൊഗാഡിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.പ്രകോപനപരമായ പ്രസംഗം നടത്തിയതിന് തൊഗാഡിയയ്ക്ക് എതിരെ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കണ്‍വന്‍ഷനു ശേഷം ആളുകളെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഘര്‍ വാപ്‌സി നടത്താന്‍ വിഎച്ച്പി പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഗുല്‍ബാര്‍ഗ ജില്ലയില്‍ 471 പേരെയാണ് ഘര്‍ വാപ്‌സിയിലൂടെ ഹിന്ദു മതത്തിലെത്തിച്ചതെന്ന് വിഎച്ച്പി അവകാശപ്പെട്ടു.

Add a Comment

Your email address will not be published. Required fields are marked *