പ്രധാനാധ്യാപികയുടെ മരണം

തൊടുപുഴ; കുഞ്ചിത്തണ്ണി ഗവ. എച്ച്‌എസിലെ പ്രധാനാധ്യാപിക  ഇ.പി. പുഷ്‌പലതയുടെ മരണത്തിനുത്തരവാദികളായ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ ശശിധരന്‍, സീനിയര്‍ സൂപ്രണ്ട്‌ ഇസ്‌മായില്‍ എന്നിവരെ സസ്‌പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടുക്കി ഡിഡിഇ അനിലാ ജോര്‍ജിനെ ഒരു മണിക്കൂര്‍ ഉപരോധിച്ചു.

പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായത്‌ സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌തു നീക്കി. ഡിഡിഇ ഓഫിസിലെ ഉപകരണങ്ങള്‍ക്കു കേടുപറ്റി. സീനിയര്‍ സൂപ്രണ്ട്‌ ഇസ്‌മായിലിനെ സസ്‌പെന്‍ഡു ചെയ്‌തതായി ഡിഡിഇ അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ ശശിധരനെ സസ്‌പെന്‍ഡു ചെയ്യേണ്ടത്‌ സര്‍ക്കാരാണെന്നും ഡിഡിഇ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *