പ്രധാനമന്ത്രി ഫ്രാന്സില്‍ എത്തി

പാരിസ് : ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി . പാരിസ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ ഫ്രഞ്ച് കായികമന്ത്രി തിയറി ബ്രെയിലെര്ട്ടും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു . ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാണ്ടുമായി കൂടികകഴ്ച നടത്തും. സാങ്കേതിക സഹകരണം വര്‍ദ്ധിപ്പിക്കല്‍വിദേശ നിക്ഷേപം എന്നിവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ . പ്രധാന മന്ത്രി ആയ ശേഷം മോദിയുടെ ആദ്യ യുറോപ്പ് യാത്രയാണിത്.

Add a Comment

Your email address will not be published. Required fields are marked *