പ്രധാനമന്ത്രി കേന്ദ്രമാന്ത്രിമാരുടെയോഗം വിളിച്ചു
ദില്ലി ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു . ഇത് വരെയുള്ള പ്രവര്‍ത്തന പുരോഗതിയും മന്ത്രിസഭയുടെ തുടര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനും അഭിപ്രായം സ്വരൂപിക്കുന്നഹിനും വേണ്ടിയാണ് യോഗം വിളിച്ചത് . ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു . മെയ്മാസത്തോടെ മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് .കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ അദ്ദേഹം അന്വേഷിച്ചതായാണ് വിവരം .