പ്രധാനമന്ത്രി കാര്യാലയത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ്; പ്രധാന പ്രതി പിടിയില്‍

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചു നടത്തിവന്നതിന്റെ പേരില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ബംഗാളിലെ ഹൌറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ സുദിപ്ത ചാറ്റര്‍ജി ആണ് പിടിയിലായത്എന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ദിലിയില്‍ എത്തിച്ചു. പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന എന്ന പേരിലാണ് ഇയാള്‍ വെബ് പോര്‍ട്ടല്‍ നടത്തിയിരുന്നത്. സര്‍ക്കാര്‍ സഹായവും മറ്റും ലഭ്യമാക്കാന്‍ എന്നപേരില്‍ പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് ദില്ലി പൊലീസ് അറിയിച്ചു. സര്‍ക്കാറിന്റെ പേരില്‍ മറ്റ് ചില വെബ്പോര്‍ട്ടലുകളും സംഘം നടത്തിയിരുന്നു. 20 മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്കുകളും ചെക്കുകളും സര്‍ക്കാര്‍ ഓഫീസുകളുടെ വ്യാജ സീലുകളും വ്യാജ പ്രൊജക്ട് റിപ്പോര്‍ട്ടുകളും പ്രതിയില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *