പ്രതിഭാഗം അഭിഭാഷകര്ക്കെ തിരെ സുപ്രീം കോടതിയില്‍ കേസ്

ദില്ലി: ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കേസ്‌. ബിബിസി സംപ്രേക്ഷണം ചെയ്‌ത വിവാദ ഡോക്യമെന്ററിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്‌ കേസ്‌. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയാണു പരാതി നല്‍കിയിരിക്കുന്നത്‌. കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതിന്റെ പേരില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാമാണ്‌ ആവശ്യം. ചീഫ്‌ ജസ്റ്റീസ്‌ അധ്യക്ഷനായ ബഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. മകളെ അര്‍ദ്ധ രാത്രി മറ്റൊരാള്‍ക്കൊപ്പം തെരുവില്‍ വിട്ട ‘നിര്ഭയ’യുടെ മാതാ പിതാക്കള്‍ ആണ് ആദ്യം സുരക്ഷാ വീഴ്ച വരുത്തിയതെന്നും തെരുവില്‍ മധുരം സൂക്ഷിച്ചാല്‍ അത് നായ്ക്കള്‍ വന്നുതിന്നുമെന്നും ആയിരുന്നു പ്രതികളുടെ അഭിഭാഷകര്‍ നടത്തിയ പ്രസ്താവന .

Add a Comment

Your email address will not be published. Required fields are marked *