പ്രതിപക്ഷ ബഹളം: സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു . സഭ തുടങ്ങിയതോടെ തന്നെ പ്രതിപക്ഷ ബഹളം ആരംഭിച്ചതോടെ ചോദ്യോത്തര വേള റദ്ദാക്കിയിരുന്നു. മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലെ ക്കിറങ്ങുകയും ചെയ്തിരുന്നു . ധനവിനിയോഗ ബില്ലും, വോട്ട് ഓണ്‍ അക്കൌണ്ടും സഭ പാസ്സാക്കി. നിരന്തര പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിയന്ത്രിക്കാന്‍ സ്പീക്കര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിയാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.
സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ വനിതാ എം.എൽ.എമാരെ അധിക്ഷേപിച്ച യു,ഡി.എഫ് എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. കുറ്റം ചെയ്യാത്ത എം.എൽ.എമാർക്കെതിരെ നടപടി എടുക്കാനാവില്ലെന്ന് മുഖമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ, പ്രതിപക്ഷത്തെ അംഗങ്ങൾക്കെതിരെ നടപടി എടുത്തപ്പോൾ വനിതാ എം.എൽ.എമാരെ അവഹേളിച്ചവർക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വി.എസ് തിരിച്ചു ചോദിച്ചു. വനിതാ എം.എൽ.എമാർക്കെതിരായ അതിക്രമത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജമീല പ്രകാശം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ചോദ്യോത്തരവേളയിലേക്ക് സ്പീക്കർ കടക്കാൻ ഒരുങ്ങവെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ എഴുന്നേറ്റു അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്കു ശേഷം അടിയന്തര പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞത് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അതിനുശേഷമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ചത്.
അഞ്ചു എംഎല്‍എ മാരുടെ സസ്പെന്ഷന് പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിയും നേരിട്ടുള്ള വാക്ക്പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഏപ്രില്‍ 9 വരെ ചേരേണ്ടിയിരുന്ന സഭയാണ് ഇന്നു തന്നെ പിരിയുന്നത്. സഭ പിരിഞ്ഞതായി സ്പീക്കറുടെ പ്രഖ്യാപനം വന്നതോടെ സഭയ്ക്കകത്തെ സമരം പ്രതിപക്ഷം പുറത്തേക്കു മാറ്റി. ബാര്‍ക്കൊഴ: മാണിയെ പുറത്താക്കണം എന്നുള്ള ബാനറുമായാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്തേക്കു വന്നത്. വനിതാ പ്രതിപക്ഷ എംഎല്‍എ മാര്‍ക്കെതിരേ ലൈംഗിക സ്വഭാവത്തോടെയുള്ള ഭരണപക്ഷ എംഎല്‍എമാരുടെ പ്രതികരണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സഭ ബഹിഷ്ക്കരിച്ചശേഷം വി.എസ്.അച്യുതാനന്ദന് പറഞ്ഞു. സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായോ എന്ന് നിങ്ങള്‍ പരിശോധിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടു. മാണി ബജറ്റ് വിറ്റ് കാശാക്കിയതായും വിഎസ് ആരോപിച്ചു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്യുകയും സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.
ധനവിനിയോഗ ബില്ലും അതുപോലെയുള്ള അവശ്യ നടപടികളും പൂര്‍ത്തിയാക്കിയാണ് സഭ അനിശ്ചിതമായി പിരിയുന്നു എന്ന് സ്പീക്കര്‍ അറിയിച്ചത്. . എന്നാല്‍ പ്രതിപക്ഷം സഭയുടെ പ്രധാന കവാടത്തില്‍ കുത്തിയിരുപ്പ് സമരം സനതുന്നു.