പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല
തിരുവനന്തപുരം എച്ച് എസ് : 31 ജനുവരി 2015
മനോജ് എട്ടുവീട്ടില്‍
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനനന്ദൻ പങ്കെടുക്കില്ല. വിഎസ്സിന്റെ സാന്നിധ്യം ഒരു ചടങ്ങായി ഒതുക്കിയതിൽ പ്രതിഷേധിച്ചാണ് പങ്കെടുക്കേണ്ടെന്ന് വി.എസ്.അച്യുതാനന്ദൻ തീരുമാനിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നതിനു ഒരു പാസ് മാത്രമാണ് കൊടുത്തു വിട്ടത്. ചടങ്ങിൽ ഒരു സാന്നിധ്യം മാത്രമാക്കി വി.എസ്സിനെ ഒതുക്കുകയും ചെയ്തു. ഇന്നു മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ നിന്നും വിഎസ്സിനെ ഒഴിവാക്കി നിർത്തിയിരുന്നു. ഇതു മനസ്സിലാക്കിയാണ് ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. ഗെയിംസുമായി ബന്ധപ്പെട്ട ആലോചനാ യോഗങ്ങളിൽ വി.എസ്.സ്ഥിരമായി മുൻപ് പങ്കെടുത്തിരുന്നു. പക്ഷെ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കടുത്ത നിലപാടാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസ്.അച്ചുതാനന്ദൻ കൈക്കൊണ്ടിരുന്നത്. വി.എസ്സ് ഈ നിലപാട് നിലപാട് സ്വീകരിച്ചതോടെ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിആരോപണങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.