പ്രകൃതിവാതക വിലകുറഞ്ഞു
ദില്ലി ; രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ 7.7 ശതമാനം വെട്ടിക്കുറച്ചു. മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എം.എം.ബി.ടി.യു) 5.05 ഡോളറായിരുന്ന വില 4.66 ഡോളറായാണു കുറച്ചത്. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍,ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (ദ്രവീകൃത പ്രകൃതിവാതകം,എല്‍എന്‍ജി) എന്നിവയുടെ വില കഴിഞ്ഞ ജൂണ്‍ മുതല്‍ താഴേക്കു നീങ്ങിയ സാഹചര്യത്തിലാണ് ആഭ്യന്തര പ്രകൃതിവാതകത്തിന്റെ വില കുറച്ചത്. പ്രകൃതിവാതകം ഇന്ധനമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും മറ്റും ഗുണം ചെയ്യുന്നതാണ് ഈ വിലക്കുറവ്.